| |

മികച്ച ശമ്പളത്തോടെയുള്ള ജോലിയാണോ ലക്ഷ്യം; വന്‍ അവസരങ്ങളുമായി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

Share

മിനിരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ/സീനിയർ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉൾപ്പെടെയുള്ള സതേൺ മേഖലയിലാണ് ഒഴിവുകൾ. ഫയർ സർവീസ്, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ജൂനിയർ അസിസ്റ്റന്റിന്റെ 142 ഒഴിവും അക്കൗണ്ട്സ്, ഒഫീഷ്യൽ ലാംഗ്വേജ് വിഭാഗങ്ങളിലായി സീനിയർ അസിസ്റ്റന്റിന്റെ 14 ഒഴിവുമാണുള്ളത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് കൊച്ചിയും കേന്ദ്രമാണ്.

ജൂനിയർ അസിസ്റ്റന്റ് (ഫയർ): ഒഴിവ്- 132. യോഗ്യത- പത്താംക്ലാസ് വിജയവും മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഫയർ എന്നിവയിലൊന്നിൽ 50 ശതമാനം മാർക്കോടെയുള്ള ത്രിവത്സര റെഗുലർ ഡിപ്ലോമയും. അല്ലെങ്കിൽ റെഗുലറായി നേടിയ, 50 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം. ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസോ കുറഞ്ഞത് ഒരുവർഷംമുമ്പ്‌ നേടിയ മീഡിയം ഹെവി വെഹിക്കിൾ ലൈസൻസോ കുറഞ്ഞത് രണ്ടുവർഷംമുമ്പ്‌ നേടിയ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസോ ഉണ്ടായിരിക്കണം. (ശാരീരികയോഗ്യത സംബന്ധമായ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).


ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്): ഒഴിവ്- 10. യോഗ്യത- ബിരുദവും മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ഒഴിവ്- 13. യോഗ്യത- ബിരുദവും (ബി.കോം.കാർക്ക് മുൻഗണന) 3-6 മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ട്രെയിനിങ് കോഴ്സും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

സീനിയർ അസിസ്റ്റന്റ് (ഒഫീഷ്യൽ ലാംഗ്വേജ്): ഒഴിവ്- 1. യോഗ്യത- ഹിന്ദി, ഇംഗ്ലീഷ് എന്നിവ പ്രധാനവിഷയമോ നിർബന്ധിതവിഷയമോ മാധ്യമമായോ ആയി ബിരുദവും ബിരുദാനന്തരബിരുദവും നേടിയവർ. ഹിന്ദി ടൈപ്പിങ് അറിയാവുന്നവർക്ക് മുൻഗണന ലഭിക്കും. ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.


ശമ്പളം: ജൂനിയർ അസിസ്റ്റന്റിന് 31,000-92,000 രൂപയും സീനിയർ അസിസ്റ്റന്റിന് 36,000-1,10,000 രൂപയും.

വിവരങ്ങൾക്ക്: www.aai.aero

അവസാന തീയതി: സെപ്റ്റംബർ 30.


See also  Marriott Resort Palm Jumeirah Career 2022

Similar Posts