മിലിട്ടറി പോലീസില്‍ ചേരാം; വനിതകള്‍ക്ക് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി ഉടന്‍.
അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസില്‍ ചേരാന്‍ വനിതകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ബെംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അവിവാഹിതരായ വനിതകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. യോഗ്യത: കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ശാരീരികയോഗ്യത: അപേക്ഷകര്‍ക്ക് കുറഞ്ഞത് 162 സെ.മീ. ഉയരവും ഉയരത്തിനാനുപാതികമായ ഭാരവുമുണ്ടായിരിക്കണം. പ്രായപരിധി: 2022 ഒക്ടോബര്‍ ഒന്നിന് 17.5-23…








